ഫഹദിന്റെ നായികയായി നമിത മടങ്ങിയെത്തുന്നു
Wednesday, October 5, 2016 12:25 AM IST
റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നമിത പ്രമോദ് മടങ്ങിയെത്തുന്നു. റോൾ മോഡൽസ് എന്നു പേ രിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രേയ എന്ന വാട്ടർ സ്പോർട്സ് ട്രെയിനറായാണു നമിതയെത്തുന്നത്. ഫഹദ് ഫാസിലാണു നായകൻ. ഫഹദിന്റെ അച്ഛനായി രൺജി പണിക്കരും വേഷമിടുന്നു. കൂടാതെ വിനയ് ഫോർട്ട്, വിനായകൻ എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷൂട്ടിംഗ് ഗോവയിൽ വച്ചായി രിക്കും.

തന്റെ മറ്റു ചിത്രങ്ങൾ പോലെതന്നെ ഒരു ഫുൾടൈം എന്റർടെയ്നറായിരിക്കും റോൾ മോഡൽസെന്നു റാഫി പറഞ്ഞു. ഷൂട്ടിംഗ് ഈ മാസം 17ന് ആരംഭിക്കും. 2015ൽ ചെയ്ത അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽനിന്നു വിട്ടു നിൽക്കുകയായിരുന്നു നമിത പ്രമോദ്. മഹേഷിന്റെ പ്രതികാരമായിരുന്നു ഫഹദ് അവസാനമായി ചെയ്ത ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.