‘എൻജിൻ പണിയും പാച്ച് വർക്കും കഴിഞ്ഞ് ജോപ്പന്റെ കൂടെ എത്തി’
Friday, October 7, 2016 12:38 AM IST
അടുത്തിടെയായി നമ്മുടെ സലിം കുമാറിനെ കാണാനേയില്ലായിരുന്നു. സിനിമകളിലും പൊതുവേദികളിലും. എപ്പോഴാണ് ഒരു തിരിച്ചുവരവ്..? ഈ ചോദ്യത്തിന് മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സലിം കുമാർ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മൂന്നു വർഷമായി എൻജിൻ പണിയും പാച്ച് വർക്കുമായി ഷെഡിലായിരുന്നുവെന്നും ഇപ്പോൾ തോപ്പിൽ ജോപ്പനിലൂടെ തിരിച്ചുവരികയാണെന്നുമാണ് താരം പോസ്റ്റിട്ടത്. അദ്ദേഹത്തിന് ആശംസകളുമായി നൂറുകണക്കിനു പേർ കമന്റ് ചെയ്തു.

സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.