സൗന്ദര്യയുടെ ചിത്രത്തിൽ പ്രണവ് നായകൻ; എഴുതുന്നത് ധനുഷ്
Sunday, October 9, 2016 1:37 AM IST
രജനികാന്തിന്റെ മകൾ സൗന്ദര്യ വീണ്ടും സംവിധായികയുടെ തൊപ്പി അണിയുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാകുമെന്ന് സൂചന. പ്രണവിനെ നായകനാക്കി സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ എഴുതുന്നത് ദേശീയ പുരസ്കാരജേതാവായ ധനുഷാണെന്നാണ് വാർത്തകൾ. കലൈപുലി താണുവാണ് ഈ പ്രണവ്– സൗന്ദര്യ – ധനുഷ് ചിത്രം നിർമിക്കുന്നത്.

മലയാളത്തിൽ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ ചിത്രത്തിൽ പ്രണവ് നായകനാകുന്നു എന്ന വാർത്ത ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും 2016 അവസാനത്തോടെ പ്രഖ്യാപിക്കും. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. രജനികാന്തിനെ നായകനാക്കി കൊച്ചടയാൻ എന്ന ചിത്രമൊരുക്കിയ സൗന്ദര്യയുടെ പുതിയ ചിത്രം തമിഴ് ആരാധകർക്കൊപ്പം മലയാളികളും കാത്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.