പുലിമുരുകൻ നാലു ഭാഷകൾ പറയും
Friday, October 14, 2016 4:33 AM IST
തീയറ്ററുകളിൽ തകർത്തോടുന്ന മോഹൻലാലിന്റെ പുലിമുരുകൻ നാലു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ്, ഹിന്ദി, ഇംഗ്ലീഷ്, വിയറ്റ്നാമീസ് എന്നീ ഭാഷകളിലേക്കാണ് മൊഴിമാറ്റം നടത്തുന്നത്. കടുവയും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രമേയമായ ചിത്രങ്ങൾ വളരെ കുറവാണെന്നും അതിനാലാണ് മറ്റു രാജ്യങ്ങളിലെ ഭാഷകളിൽ കൂടി പുലിമുരുകൻ ഒരുക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

ഒക്ടോബർ ഏഴിന് തീയറ്ററുകളിലെത്തിയ പുലിമുരുകൻ വൻവിജയത്തിലേക്കു നീങ്ങുകയാണ്. അഞ്ചു ദിവസം കൊണ്ട് 20 കോടിയോളം സ്വന്തമാക്കിയ പുലിമുരുകൻ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.