പ്രണയനായകനായി ശ്രീ; ടീം ഫൈവിലെ മനോഹരഗാനം എത്തി
Monday, October 17, 2016 4:33 AM IST
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നായകനാകുന്ന പുതിയ ചിത്രമായ ടീം ഫൈവിലെ ആദ്യഗാനം പുറത്തിറങ്ങി. നായിക നിക്കി ഗൽറാണിക്കൊപ്പമുള്ള നീലശംഖുപുഷ്പമേ എന്നു തുടങ്ങുന്ന പണയഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ്. മേനോൻ ആണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നല്കിയിരിക്കുന്നത് ഗോപീസുന്ദറാണ്.

നവാഗതനായ സുരേഷ് ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം അഞ്ചു ബൈക്ക് അഭ്യാസികളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ശ്രീശാന്തിനു പുറമേ ബാബു ആന്റണി, അഷ്കർ അലി, പേളി മാണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. സൈലബസ് ആൻഡ് റെഡ് കാർപ്പറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് ആണ് ചിത്രം നിർമിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഗാനം കാണാം:
https://www.youtube.com/embed/4QdpPL5rrLQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.