യോദ്ധയിലെ വിക്രു സംവിധായകനാവുന്നു
Wednesday, October 19, 2016 4:58 AM IST
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് യോദ്ധ. അരശുംമൂട്ടിൽ അപ്പുക്കുട്ടന്റെയും തൈപ്പറമ്പിൽ അശോകന്റെയുമൊപ്പം തകർത്തഭിനയിച്ച വിക്രുവിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാനിടയില്ല.വിനീത് അനിൽ എന്ന ആ ബാലതാരം 24 വർഷത്തിനുശേഷം സിനിമയിലേക്കു തിരിച്ചു വരവിനൊരുങ്ങുകയാണ്.

ഇക്കുറി സംവിധായക കുപ്പായമാണു വിനീതിന്. പ്രശസ്ത ചലച്ചിത്രനിരൂപകൻ വിജയകൃഷ്ണൻ രചിച്ച ഒസ്യത്ത്’എന്ന നോവൽ അതേപേരിൽ സിനിമയാക്കുകയാണു വിനീത്. ജിത്തു ജോണിയാണു നായകൻ. വിജയകൃഷ്ണൻ തിരക്കഥയും ഗാനങ്ങളും ഒരുക്കും. ഛായാഗ്രഹണം യദു വിജയകൃഷ്ണൻ. അരുൺ, പ്രകാശ് ബാരെ, കൊച്ചുപ്രേമൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഭാഗ്യലക്ഷ്മി, സംഗീതമോഹൻ എന്നിവരാണു മറ്റഭിനേതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.