നടൻ ഇന്ദ്രജിത്തിന്റെ മക്കൾ പിന്നണി ഗായകരാകുന്നു
Saturday, October 22, 2016 12:48 AM IST
ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും സിനിമ പിന്നണി ഗാനരംഗത്തേയ്ക്കും ചുവടുവയ്ക്കും. ഇളയച്ഛൻ പൃഥ്വിരാജ് നിർമിക്കുന്ന മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ് ഫാദറിലൂടെയാണ് താരപുത്രിമാർ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രാർഥനുയം നക്ഷത്രയും ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്.

പുതുമുഖം ഹനീഫ് അദേനി രചനയും സംവിധാനം നിർവഹിക്കുന്ന ദ് ഗ്രേറ്റ് ഫാദർ ക്രിസ്മസ് റിലീസായി തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരുടെ കൂട്ടായ്മയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താരം സ്നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.