അനുപമ പരമേശ്വരന് ഗായികയാവാൻ മോഹം
Sunday, October 23, 2016 1:25 AM IST
പ്രേമത്തിലെ മേരിയായി സിനിമാരംഗത്തെത്തി തെലുങ്കിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുള്ള അനുപമ പരമേശ്വരനു ഗായികയാവാൻ മോഹം. ശാസ്ത്രീയമായി പാട്ടു പഠിച്ച അനുപമ സൗഹൃദ സദസുകളിലെ പാട്ടുകാരിയാണ്. എന്നാൽ ആ കഴിവ് സിനിമയിൽ പ്രയോജനപ്പെടുത്തണമെന്നാണു താരം പറയുന്നത്.

അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് അനുപമ തന്റെ ആഗ്രഹം പങ്കുവച്ചത്. സത്യൻ അന്തിക്കാടിന്റെ ദുൽഖർ സൽമാൻ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലാണ് അനുപമ ഇപ്പോൾ അഭിനയിക്കുന്നത്. കൂടാതെ ആദ്യ തമിഴ് ചിത്രമായ കൊടി റിലീസിനൊരുങ്ങുകയാണ്. ധനുഷാണു നായകൻ. അതിനു ശേഷം തെലുങ്ക് ചിത്രമായ ശതമാനം ഭവന്തിയിലും അനുപമ അഭിനയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.