‘പുലിമുരുകൻ’ 150 കോടി നേടും: ബി.ഉണ്ണികൃഷ്ണൻ
Monday, November 7, 2016 2:00 AM IST
കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിക്കുന്ന ‘പുലിമുരുകൻ’ 150 കോടി കളക്ഷൻ നേടുമെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. തന്റെ ഫേസ് ബുക്ക് പേജിലാണ് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചത്. ചിത്രം കേരളത്തിലെ തീയറ്ററുകളിൽ നിന്നും മാത്രം 100 കോടി സ്വന്തമാക്കും. ഈ ചിത്രത്തെ നമ്മുടെ ചലച്ചിത്ര വ്യവസായത്തിന്റെ വിപണി സാധ്യതകളും, സമവാക്യങ്ങളും മാറ്റിയെഴുതിയ ഒന്നായി വേണം പരിഗണിക്കാൻ. ഇനി നമ്മുക്ക് ധൈര്യമായി മറ്റ് ഭാഷ വിപണികളും കൂടി ലക്ഷ്യംവയ്ക്കുന്ന, ‘വലിപ്പ’മുള്ള സിനിമകളെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറയുന്നു.

ഉണ്ണികൃഷ്ണൻ ഫേസ് ബുക്ക് പോസ്റ്റ്

പുലിമുരുകൻ നൂറു കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായിരിക്കുമെന്ന് ഇതേ പേജിൽ ചിത്രം റിലിസായതിനടുത്ത ദിവസം ഞാൻ കുറിച്ചിരുന്നു. ഇന്ന്, എല്ലാ റ്റെലിവിഷൻ ചാനലുകളിലും പുലിമുരുകന്റെ ആകെ റവന്യു 100 കോടി തികഞ്ഞെന്ന വാർത്തയാണ്. ഒരിക്കൽ കൂടി പറയട്ടെ, കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം ഈ ചിത്രം 100 കോടി രൂപ വരുമാനമുണ്ടാക്കും; ഏതാണ്ട് 150 കോടിയോളം രൂപ ആകെ വരുമാനമുണ്ടാക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ഉള്ളത്. ഈ ചിത്രത്തെ നമ്മുടെ ചലച്ചിത്രവ്യവസായത്തിന്റെ വിപണിസാധ്യതകളും, സമവാക്യങ്ങളും മാറ്റിയെഴുതിയ ഒന്നായി വേണം പരിഗണിക്കാൻ. ഇനി നമ്മുക്ക് ധൈര്യമായി മറ്റ് ഭാഷാവിപണികളും കൂടി ലക്ഷ്യം വെയ്ക്കുന്ന, ‘വലിപ്പ’മുള്ള സിനിമകളെ കുറിച്ച് ആലോചിക്കാം. ഒരിക്കൽ കൂടി റ്റീം പുലിമുരുകന് അഭിനന്ദനങ്ങൾ. സ്ക്രീനിൽ മുഖം തെളിഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, പ്രേക്ഷകരെയാകെ തന്റെ മാസ്മരികതയാൽ കീഴടക്കാൻ കഴിയുന്ന, മനസിലാക്കാനും വിശദീകരിക്കാനും നന്നേ പണിപ്പെട്ടുപോവുന്ന ‘മോഹൻലാൽ മാജിക്ക്’ തുടർന്നുകൊണ്ടേയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.