ഹണി ബീ രണ്ടിൽ ശ്രീനിവാസനും
Wednesday, November 9, 2016 6:50 AM IST
ലാൽ ജൂണിയറിന്റെ അരങ്ങേറ്റ ചിത്രം ഹണി ബീയുടെ രണ്ടാം ഭാഗം ഹണി ബീ 2 സെലിബ്രേഷൻസിന്റെ ചിത്രീകരണം കൊച്ചിയി ൽ ആരംഭിച്ചു. ആദ്യ ചിത്രത്തിലെ താരങ്ങളെ അതേപടി നിലനി ർത്തി ശ്രീനിവാസൻ ഉൾപ്പെടെ ചിലരെക്കൂടി ഉൾപ്പെടുത്തിയാണു രണ്ടാം ഭാഗത്തിന്റെ തിരക്കഥ ലാൽ ജൂണിയർ ഒരുക്കിയിരിക്കുന്നത്.

ആദ്യ ചിത്രത്തിലെ കഥയുടെ തുടർച്ചയായിരിക്കും രണ്ടാം ഭാഗത്തിലെന്നാണു സൂചന. പക്ഷേ, ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ വിശദവിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശ്രീനിവാസനെ കൂടാതെ ലെന, ഹരിശ്രീ അശോകൻ, പ്രേംകുമാർ, ജോയി മാത്യു, കവിത നായർ, ഗണപതി, കൃഷ്ണപ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഹണി ബീ 2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.