ഒരേ മുഖം റിലീസ് വീണ്ടും മാറ്റി
Wednesday, November 16, 2016 1:15 AM IST
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ സജിത് ജഗദ്നന്ദൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഒരേമുഖത്തിന്റെ റിലീസിംഗ് വീണ്ടും മാറ്റി. ഈമാസം 18നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. നോട്ടു നിരോധനം മൂലമുള്ള ചില്ലറ പ്രശ്നമാണ് റിലീസ് മാറ്റാൻ കാരണം. സജിത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ അറിയിച്ചത്. ചിത്രം 24ന് തീയറ്ററുകളിലെത്തും. നേരത്തെ 11നാണ് ചിത്രത്തിന്റെ റിലീസിംഗ് തീരുമാനിച്ചിരുന്നത്. നോട്ടു നിരോധനം മൂലം തീയറ്ററുകളിൽ കളക്ഷൻ കുറഞ്ഞതോടെയാണ് ചിത്രം വീണ്ടും മാറ്റി വച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എത്താനിരുന്ന ഭൂരിഭാഗം ചിത്രങ്ങളുടെയും റിലീസിംഗ് മാറ്റിവച്ചിരുന്നു.

ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും ലാൽജി കട്ടിപ്പറമ്പന്റെയും വരികൾക്ക് ബിജിപാൽ ഈണം നല്കിയിരിക്കുന്നു. പ്രയാഗ മാർട്ടിനാണ് നായിക. ചെമ്പൻ വിനോദ്, മണിയൻപിള്ള രാജു, രൺജി പണിക്കർ, ശ്രീജിത് രവി, ഹരീഷ് കണാരൻ, ഗായത്രി സുരേഷ്, അഭിരാമി, കാവ്യ സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജയലാൽ മേനോൻ, അനിൽ ബിശ്വാസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.