സുക്ഷിക്കുക, അത് വാട്സ് ആപ്പ് വീഡിയോ കോളല്ല; കൊലയാളി സ്പാം
Wednesday, November 16, 2016 5:15 AM IST
വാട്സ് ആപ്പിൽ വീഡിയോ കോൾ ഫീച്ചർ എത്തിയതിനു പിന്നാലെ ഉപയോക്‌താക്കളെ ആശയക്കുഴപ്പത്തിലാക്കി സ്പാം സന്ദേശങ്ങൾ വിലസുന്നു. വാട്സ് ആപ്പ് കോളിംഗ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യണമെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്ന് അറിയിച്ചുകൊണ്ടുള്ള ക്ഷണമാണ് വാട്സ്ആപ്പിൽ പടരുന്നത്. മറ്റുള്ളവർക്കും സന്ദേശം ഷെയർ ചെയ്യണമെന്നും ഈ ക്ഷണം ലഭിച്ചെങ്കിൽ മാത്രമേ വാട്സ് ആപ്പ് കോൾ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാനാകൂ എന്നുമാണ് സന്ദേശത്തിൽ. ഇതിൽ ക്ലിക്ക് ചെയ്താൽ മറ്റു സ്പാം വെബ്സൈറ്റുകളിലേക്കായിരിക്കും എത്തുന്നത്.

വാട്സ്ആപ്പ് കോൾ ആക്ടിവേറ്റ് ചെയ്യാൻ ഉപയോക്‌താക്കൾ പുതുതായി ഒന്നും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്നതാണ് വസ്തുത. നിലവിലുള്ള വാട്സ് ആപ്പ് ആപ്ലിക്കേഷൻ ഒന്ന് അപ്ഡേറ്റ് ചെയ്താൽ മതിയാകും. ആൻഡ്രോയിഡ് ഉപയോക്‌താക്കൾ ഗൂഗിൾ പ്ലേസ്റ്റോറിലും ഐഫോൺ ഉപയോക്‌താക്കൾ ഐട്യൂൺസിലും ഈ അപ്ഡേഷൻ ലഭ്യമാകും. സ്പാം സന്ദേശങ്ങളുടെ കെണിയിൽ പെടാതെ സൂക്ഷിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.