ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മി വെള്ളിത്തിരയിലേക്ക്
Wednesday, November 16, 2016 7:32 AM IST
ശ്രുതി ഹാസനും, അക്ഷര ഹാസനും പിന്നാലെ ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മിയും അഭിനയരംഗത്തേക്ക്. നായികയായി തന്നെ തുടങ്ങാനാണു സുബ്ബലക്ഷ്മിക്കു താത്പര്യം. മകൾക്ക് എല്ലാ പിന്തുണയും നൽകി ഗൗതമി തന്നെയാണ് അഭിനയ അരങ്ങേറ്റത്തിനു മുൻകൈ എടുക്കുന്നത്. തമിഴിലെ മുൻനിര നായകന്മാരോടും സംവിധായകരോടും ഗൗതമി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.

ഗൗതമിയുടെ ആദ്യ ബന്ധത്തിലുള്ള മകളാണു സുബ്ബലക്ഷ്മി. 1998ൽ വിവാഹിതരായ ഗൗതമിയും സന്ദീപ് ഭട്ടിയയും 99ൽ വേർപിരിഞ്ഞു. ഭാട്ടിയയിൽ ഗൗതമിക്കു പിറന്ന മകളാണു സുബ്ബലക്ഷ്മി. ഭട്ടിയയുമായി വേർപിരിഞ്ഞതിനെ തുടർന്നു കമൽഹാസനുമായി 13 വർഷം ഒന്നിച്ചു ജീവിച്ച ഗൗതമി ഈയിടെയാണു പിരിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.