മമ്മൂട്ടിയുടെ വില്ലനായി ഐ.എം. വിജയൻ
Thursday, November 17, 2016 7:24 AM IST
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറിലാണ് വിജയൻ മമ്മുട്ടിയുടെ വില്ലനാകുന്നത്. ഒട്ടേറെ സിനിമകളിൽ വില്ലൻവേഷങ്ങൾ അവതരിപ്പിച്ച വിജയൻ മമ്മുട്ടിക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. ആന്റോ എന്നാണ് വിജയന്റെ കഥാപാത്രത്തിന്റെ പേര്. സ്നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണിക്കുശേഷം മമ്മൂട്ടിയും സ്നേഹയും ഒന്നിക്കുന്ന ചിത്രമാണിത്.

ആര്യ, മാളവിക, മിയ, ബേബി അനിഘ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തൃശൂരിലും മട്ടാഞ്ചേരിയിലുമാണ് മമ്മൂട്ടിയും ഐ.എം. വിജയനും തമ്മിലുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത്. ജയരാജിന്റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തിയ ശാന്തത്തിൽ മികച്ച് അഭിനയമാണ് വിജയൻ കാഴ്ചവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.