മലയാള സിനിമയിൽ ഇനി പൂമരക്കാലം
Saturday, November 19, 2016 6:30 AM IST
ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും... ഈ വരികളാവും ഇനി കുറച്ചുകാലം മലയാളക്കരയിലെ സംഗീത പ്രേമികളുടെ ചുണ്ടുകളിൽ നിറയുക. മെലഡികളെ എന്നും പ്രണയിച്ചിട്ടുള്ള മലയാളികൾക്ക് അത്തരമൊരു സമ്മാനമാണ് ‘പൂമരം’ സമ്മാനിച്ചിരിക്കുന്നത്.

കാളിദാസ് ജയറാം ആദ്യമായി മലയാളത്തിൽ നായകനാകുന്ന എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിലെ മനോഹര ഗാനം ഇതിനോടകം തന്നെ ഏവരും ഏറ്റുപാടി തുടങ്ങി. സമീപകാലത്തെ ഏറ്റവും മനോഹര ഗാനത്തിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് കാലെടുത്തുവച്ച കാളിദാസിന്റെ തുടക്കവും അങ്ങനെ ചരിത്രമായി. സംഗീത സംവിധായകൻ ഫൈസൽ റാസി തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും താരനിരയിലുണ്ട്. സംവിധായകൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണത്തിലും എബ്രിഡിന് പങ്കുണ്ട്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ശ്രദ്ധേയ സിനിമയ്ക്ക് ശേഷം എബ്രിഡ് ഒരുക്കുന്ന പൂമരം ക്രിസ്മസിന് തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.