ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ യുവാവിനൊപ്പം കൂടിയത് ആരെന്നോ?
Wednesday, November 23, 2016 9:59 AM IST
ബൈക്കിൽ കറങ്ങാനിറങ്ങിയാൽ കൂടെക്കൂടാൻ ചിലപ്പോൾ വളർത്തുനായയും പൂച്ചയുമൊക്കെ വരാറുണ്ട്. എന്നാൽ വടക്കൻ തായ്ലൻഡിലെ ചിയാംഗ്റായിൽ ബൈക്കിൽ കറങ്ങാനിറങ്ങിയ ടോംഗ് വിവാത്സുന്ദോൻ എന്ന യുവാവിനൊപ്പം കൂടിയത് ഒരു പഞ്ചവർണതത്തയാണ്. തത്തയെ കൂട്ടിനൂ കിട്ടിയതോടെ 23കാരനായ ടോംഗ് അങ്ങ് ഉഷാറായി. ടോംഗിന്റെ തലക്കുമുകളിലൂടെയും മുന്നിലുമായി പറന്ന തത്ത ഇടയ്ക്കു തലയിരുന്നു അല്പനേരം വിശ്രമിക്കാനും മറന്നില്ല.

സംഭവം പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് നന്നായി അറിയാമായിരുന്ന ടോംഗ് തന്റെ സ്മാർട്ട് ഫോൺ ഒരു കൈയിൽ പിടിച്ച് തത്തയ്ക്കൊപ്പമുള്ള സവാരിയുട ദൃശ്യങ്ങൾ പകർത്താനും മറന്നില്ല. ഏറെ ദൂരം തത്ത ടോംഗിനൊപ്പം കൂടിയെങ്കിലും വഴിയിൽ തിരക്കേറിയതോടെ യാത്ര ചോദിക്കാതെ പറന്നകന്നു. തന്റെ കൂട്ടുകാർ ഗേൾഫ്രണ്ടിനെ പിൻസീറ്റിലിരുത്തി കറങ്ങിയതിന്റെ പൊങ്ങച്ചം പറയാറുള്ളപ്പോഴാണ് അനുവാദം ചോദിക്കാതെ കൂടെക്കൂടിയ ഒരു തത്തയിലൂടെ ടോംഗ് സമൂഹമാധ്യമങ്ങളിൽ താരമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.