പെൺപുലികളുമായി ’മല്ലൻ’ ആമിർ ഖാൻ; രണ്ടാം പോസ്റ്റർ എത്തി
Thursday, November 24, 2016 10:20 AM IST
ചലച്ചിത്ര പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രം ദംഗലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇറങ്ങി. ആമിർ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. ആമിർ തന്റെ നാല് പെൺമക്കളുമായി പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ ഒരു ചോദ്യം കൂടിയുണ്ട്– ’എന്റെ പെൺമക്കൾ ആൺകുട്ടികളെക്കാൾ പിന്നിലാണെന്നാണോ?’. ആണെന്നാണ് ഉത്തരമെങ്കിൽ പടം കണ്ടു കഴിയുമ്പോൾ അതോക്കെ മാറിക്കോളും.

മല്ലൻമാരെ മലർത്തിയടിക്കുന്ന പെൺപുലികളാണ് ചിത്രത്തിലെ ആമിറിന്റെ മക്കളെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇന്ത്യൻ ഗുസ്തി താരം മഹാവീർ സിംഗ് ഭൊഗാട്ടിന്റെ ജീവിത കഥയെ അടിസ്‌ഥാനമാക്കിയെടുക്കുന്ന ചിത്രത്തിൽ ആമിർ മഹാവീറായാണ് പ്രത്യക്ഷപ്പെടുക. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം 23ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.