14 കിലോ സ്വർണത്തിന്റെ വസ്ത്രമണിഞ്ഞ് നടിയുടെ ഫസ്റ്റ് പോസ്റ്റർ
Saturday, November 26, 2016 10:05 PM IST
തെലുങ്ക് നടി പ്രാഗ്യ ജെയ്സ്വാളിന്റെ പുതിയ ചിത്രമായ ഓം നമോ വെങ്കടേശയയുടെ ഫസ്റ്റ് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കാര്യം മറ്റൊന്നുമല്ല, സ്വർണം കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് പ്രാഗ്യ പോസ്റ്ററിലെത്തിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 14 കിലോ സ്വർണം.

ബാബാ ഹാതി റാമിന്റെ ജീവിതകഥയെ ആസ്‌ഥാനമാക്കിയുള്ള ഓം നമോ വെങ്കടേശായ കെ. രാഘവേന്ദ്ര റാവുവാണ് സംവിധാനം ചെയ്യുന്നത്. പ്രാഗ്യയ്ക്കു പുറമേ നാഗാർജുന അക്കിനേനി, അനുഷ്ക ഷെട്ടി, വിമല രാമൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.