ലോകത്തെ മയക്കിയ നഗരങ്ങളിൽ രണ്ടെണ്ണം ഇന്ത്യയിൽ
Sunday, November 27, 2016 2:25 AM IST
എല്ലാ വസ്തുവിനും സൗന്ദര്യമുണ്ട്. അവ പലപ്പോഴും പല രീതിയിലും നമ്മെ ആവേശഭരിതരാക്കാറുമുണ്ട്. ഇന്ത്യയുടെ പ്രധാന നഗരങ്ങൾ എല്ലാംതന്നെ വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളാണ്. എന്നാൽ, താമസസ്‌ഥലത്തോടും അവിടുത്തെ സംസ്കാരത്തോടും പ്രത്യേകം ഇഷ്ടം കൊണ്ടുനടക്കാത്ത ഒരാളും ലോകത്തുണ്ടാകില്ല.

ഈ അവസരത്തിലാണ് പ്രകടനങ്ങളുടെ മാർക്കടിസ്‌ഥാനത്തിൽ പ്രമുഖ ട്രാവൽ ഏജൻസിയായ ട്രാവൽബേഡ് ലോകത്തെ പ്രധാന 85 നഗരങ്ങളുടെ പട്ടികയുണ്ടാക്കിയത്. മയാമിയാണ് ഈ പട്ടികയിൽ ഒന്നാമത്. ആദ്യ പത്തു സ്‌ഥാനങ്ങളിൽ ഭൂരിഭാഗവും യൂറോപ്യൻ നഗരങ്ങളാണ്. എന്നാൽ, രാജസ്‌ഥാനിലെ ജോധ്പുരും മുംബൈ നഗരവും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരെയും സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്. ലോകത്തിലെ ആകർഷക നഗരങ്ങളിൽ 76–ാം സ്‌ഥാനമാണ് ജോധ്പുരിന്. മുംബൈ 83–ാം സ്‌ഥാനത്താണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.