എന്റെ നിക്കാഹ് കഴിഞ്ഞില്ലേ.. വിവാഹ വാർത്ത നിരസിച്ച് മക് ബൂൽ സൽമാൻ
Tuesday, November 29, 2016 4:54 AM IST
ബാച്ചിലറായി അടിച്ചു പൊളിച്ച് നടക്കുന്ന യുവതാരം മക് ബൂൽ സൽമാന്റെ ‘വിവാഹം’ ചില വിരുതൻമാർ അങ്ങ് നടത്തി. സോഷ്യൾ മീഡിയയിൽ ‘വിവാഹ ഫോട്ടോ’ പ്രചരിക്കുന്നത് കണ്ടാണ് മക് ബൂലും കാര്യമറിഞ്ഞത്. സംഭവം കൈവിട്ടുപോയെന്ന് മനസിലാക്കിയ മക്ബൂൽ തന്നെ വാർത്ത നിരസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും മറ്റൊരു സന്ദർഭത്തിൽ കൂടുംബാംഗങ്ങൾക്കൊപ്പമുള്ള ഫോട്ടോയാണ് വിവാഹ ഫോട്ടോയെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്നും വ്യക്‌തമാക്കിക്കൊണ്ട് മക് ബൂൽ തന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റിട്ടു കഴിഞ്ഞു. തന്റെ ജീവിതത്തിൽ സുപ്രധാനമായി എന്തു സംഭവിച്ചാലും ഈ ഫേസ് ബൂക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കും. വ്യാജ കല്യാണ ഫോട്ടോ ഷെയർ ചെയ്ത് കൂടുതൽ ഉപദ്രവിക്കരുതെന്നും താരം അപേക്ഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.