ആസിഫ് അലിയുടെ ‘തൃശിവ പേരൂർ ക്ലിപ്തം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Wednesday, November 30, 2016 5:17 AM IST
ആസിഫ് അലി നായകനായി എത്തുന്ന ‘തൃശിവ പേരൂർ ക്ലിപ്തം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തീപ്പെട്ടിപ്പെട്ടിയുടെ ആകൃതിയിലുള്ള പോസ്റ്റർ ആസിഫ് അലി തന്നെയാണ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ആസിഫ് അലിക്കു പുറമേ ബാബുരാജ്, അപർണ ബാലമുരളി, ചെമ്പൻ വിനോദ് എന്നിവരും പോസ്റ്ററിലെത്തുന്നു.

നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. വൈറ്റ്സാൻഡ്സ് മീഡിയ ഹൗസിനു വേണ്ടി ഫരീദ് ഖാൻ, ഷലീൽ അസീസ് എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക. സറീന വഹാബ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. തൃശൂർ നഗരത്തിലെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

ചെമ്പൻ വിനോദ്, ബാബുരാജ്, ഡോ. റോണി, അബി, സുനിൽ സുഗദ, നന്ദു, വിജയകുമാർ, ജുവൽ മേരി, രചന നാരായണൻകുട്ടി, ഇർഷാദ്, ശ്രീജിത് രവി എന്നിവരും ചിത്രത്തിലെത്തുന്നു. റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടെ വരികൾക്ക് ബിജിപാൽ ഈണം പകരുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.