ഐസിനു താഴെ മത്സ്യങ്ങൾ, മുകളിൽ സ്കേറ്റിംഗ്
Wednesday, November 30, 2016 6:07 AM IST
മഞ്ഞിൽക്കൂടി തെന്നിനീങ്ങുന്ന സ്കേറ്റിംഗ് എന്ന വിനോദം കൊച്ചുകുട്ടികളെയെന്നപോലെ മുതിർന്നവർക്കും ആനന്ദം നല്കുന്നതാണ്. മഞ്ഞിനടിയിൽ മത്സ്യങ്ങൾകൂടി കണ്ടാലോ? ചിലർക്കെങ്കിലും സന്തോഷം തോന്നിയേക്കും. അത്തരത്തിൽ സ്കേറ്റിംഗിന് എത്തുന്നവർക്കായി പ്രത്യേക രീതിയിൽ സ്കേറ്റിംഗ് റിഗ് തയാറാക്കിയ ജപ്പാനിലെ ഒരു അമ്യൂസ്മെന്റ് പാർക്ക് പുലിവാലു പിടിച്ചു.

കടലിനു മുകളിലൂടെ സഞ്ചരിക്കുന്നതിന്റെ പ്രതീതി നല്കാനായി വലിയ തോതിൽ യഥാർഥ മത്സ്യങ്ങളെയാണ് പാർക്ക് സ്കേറ്റിംഗ് റിംഗിൽ നിരത്തിയത്. ഞണ്ടും മറ്റു കടൽമത്സ്യങ്ങളും ഇതിൽ ഉൾപ്പെടും. ശരിക്കും കടലിൽ എന്ന പ്രതീതി തന്നെ.

ജനങ്ങൾക്കിടയിൽനിന്നു മികച്ച പ്രതികരണവും ലഭിച്ചു. എന്നാൽ, ഐസിൽ പുതഞ്ഞിരിക്കുന്നത് യഥാർഥ മത്സ്യങ്ങളാണെന്നു ബോധ്യംവന്ന ആരോ മൃഗസംരക്ഷണ നിയമപ്രകാരം പരാതി നല്കുകയായിരുന്നു. ഇതോടെ അധികാരികൾ ഇടപെട്ടു, പാർക്കിലെ സ്കേറ്റിംഗ് റിംഗിന് അങ്ങനെ താഴിട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.