മന്ത്രമല്ല, മായമല്ല, ഇത് ഒറിജിനൽ കാന്തമനുഷ്യൻ
Wednesday, November 30, 2016 8:25 AM IST
എക്സ്മാൻ സിനിയിലെ മാഗ്നെറ്റൊയെ ഒർക്കുന്നില്ലേ.. ലോഹങ്ങൾ ആകർഷിക്കാൻ കഴിവുള്ള അദ്ഭുതമനുഷ്യൻ. ഏതാണ്ടതുപോലെയുള്ള ഒരാളുടെ കാര്യമാണ് ഇനി പറയാനുള്ളത്. മാഗ്നെറ്റോയെക്കാളും കൂടിയ പാർട്ടയാണ് ഇതെന്നു വേണമെങ്കിൽ പറയാം. കാരണം ലോഹം മാത്രമല്ല ഇദ്ദേഹം ആകർഷിക്കുന്നത്. സ്കോച്ചിന്റെ കുപ്പിയും മൊബൈൽ ഫോണും പൗഡർ ടിന്നുമൊക്കെ തങ്ങളുടെ ശരീരത്തിൽ ഒട്ടിച്ചു നിർത്തും, ഒരു പശയുമില്ലാതെ.

ബോസ്നിയൻ സ്വദേശിയായ മുഹിവിജ എന്ന 58 വയസുകാരനാണ് അദ്ഭുത കാന്തിക ശക്‌തിയുമായി സോഷ്യൽ മീഡിയയിൽ പേരെടുത്തത്. പ്രത്യേക പരിശീലനത്തിലൂടെയൊ അഭ്യാസത്തിലൂടെയോ ഒന്നുമല്ല ഈ വിദ്യ പ്രാപ്തമായെതെന്നാണ് മുഹിവിജയുടെ സുഹൃത്തുകളും ബന്ധുക്കളും പറയുന്നത്. ജന്മനാ ലഭിച്ചതാണത്രേ ഈ കാന്തിക ശക്‌തി. ഇതാ കണ്ടോളൂ. എന്നിട്ട് വിശ്വസിച്ചാൽ മതി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.