ആനിമൽ എന്താ മൃഗമല്ലേ..? പ്രസംഗം പാളി, ട്രോളന്മാരുടെ ഇരയായി ശിൽപാ ഷെട്ടി
Wednesday, November 30, 2016 8:37 AM IST
അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി ചുമ്മാ ഉഹം വെച്ച് അഭിപ്രായം പറഞ്ഞു കേമൻമാരാകാൻ നോക്കുന്നവരുണ്ട്.ഒരു വക പൊട്ടക്കണ്ണന്റെ മാവേട്ടേറ്. അത് പോലൊരു ശ്രമം നടത്തി വെട്ടിലായിരിക്കുകയാണ് ബോളിവുഡ് താരം ശിൽപാ ഷെട്ടി.ഇഗ്ലീഷ് സാഹിത്യകാരൻ ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്ന ലോക പ്രശസ്ത നോവലിനെപ്പറ്റി അഭിപ്രായം പറഞ്ഞാണ് നടി ട്രോളൻമാരുടെ വായിൽ ചെന്നു പെട്ടത്. ’ആനിമൽ ഫാം’എന്നാണ് പേരെങ്കിലും ആനിമൽ ഫാമുമായി ഒരു ബന്ധവുമില്ല ഈ നോവലിന്. റഷ്യയിലെ സ്റ്റാലിൻ യുഗത്തെ വിമർശനാത്കമായി സമീപിക്കുന്ന ഈ നോവൽ 1945ലാണ് പുറത്തിറങ്ങിയത്.

ഇനി കാര്യത്തിലേക്കു വരാം. അടുത്ത വർഷം മുതൽ ഐസിഎസ്ഇ സിലബസിലെ ഇംഗ്ലീഷ് സാഹിത്യത്തിൽ ജെ.കെ റൗളിംഗ് രചിച്ച ഹാരി പോർട്ടർ പാഠ്യവിഷയമായി ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ചുളള അഭിപ്രായം ആരാഞ്ഞപ്പോഴാണ് ശിൽപ വാചാലയായത്. ഹാരി പോർട്ടർ പോലുള്ള കൃതികൾ കുട്ടികളിൽ സൃഷ്‌ടിപരമായ ഭാവനകൾ ഉണർത്താൻ ഉപകരിക്കും എന്നൊക്കെയുള്ള നടിയുടെ മറുപടി അഡ്ജസ്റ്റ് ചെയ്യാമെന്നു വെയ്ക്കാം. എന്നാൽ പിന്നീട് പറഞ്ഞതാണ് കേൾക്കേണ്ടത്. ’ആനിമൽ ഫാം എന്ന കൃതിയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. കുട്ടികളിൽ മൃഗങ്ങളോടുള്ള സ്നേഹവും കരുതലുമൊക്കെ വളരുന്നതിന് ഈ കൃതി സഹായിക്കും’. എന്താ കഥയല്ലേ.. ഇനി പറയാനുണ്ടോ പൂരം. ഇര പിടിക്കാൻ കാത്തിരുന്ന ട്രോളൻമാർ ശിൽപയുടെ ഈ മഹത് വചസുകൾ അങ്ങേറ്റെടുത്തു. പിന്നെ പണി തുടങ്ങി അവയിൽ ചിലത് ഇങ്ങനെ:

ആൽക്കെമിസ്റ്റ് എന്ന കൃതി രസതന്ത്ര വിഷയത്തിൽ ഉൽപ്പെടുത്തണം വിവിധ തരത്തിലുള്ള ആൽക്കലികളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമാണത്: ശിൽപ്പാ ഷെട്ടി

ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രെ എന്ന കളറിംഗ് ബുക്ക് മാതാപിതാക്കൾ കുട്ടികൾക്കുമേടിച്ചു നൽകണം.ചിത്ര രചന പഠിക്കാൻ ഏറെ സഹായകമാണ് ഈ പുസ്തകം: ശിൽപാ ഷെട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.