ദേ ഇതാണ് ഫുക്രി; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Thursday, December 1, 2016 10:05 AM IST
ജയസൂര്യയെ നായകനാക്കി ഹിറ്റ് സംവിധായകൻ സിദ്ധിക്ക് ഒരുക്കുന്ന പുതിയ ചിത്രം ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ജയസൂര്യ തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നതും സിദ്ധിക്ക് തന്നെയാണ്. വൈശാഖ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൈശാഖ് രാജൻ, ജെൻസോ ജോസ് എന്നിവർക്കൊപ്പം സിദ്ധിക്ക് നിർമാണപങ്കാളിയുമാകുന്നു.

പ്രയാഗ മാർട്ടിൻ, അനു സിത്താര എന്നിവരാണ് ചിത്രത്തിൽ നായികമാർ. ലാൽ, ജനാർദനൻ, ഭഗത്, നിയാസ് ബക്കർ, രമേഷ് പിഷാരടി, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തിലെത്തും. മോഷ്ടാവായ ലക്കി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.