ചന്ദ്രനിലേക്കു പറക്കാൻ ഇന്ത്യയുടെ സ്വന്തം ടീം ഇൻഡസ്
Sunday, December 4, 2016 3:48 AM IST
ചന്ദ്രനിലേക്ക് ബഹിരാകാശ വാഹനം അയയ്ക്കുന്നതിനുള്ള പണിപ്പുരയിലാണ് ബംഗളൂരുവിൽനിന്നുള്ള രാഹുൽ നാരായണനും പയ്യന്മാരും. ടീം ഇൻഡസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സാരഥികളാണിവർ. ഗൂഗിളിന്റെ ലൂണാർ എക്സ് പ്രൈസ് മത്സരത്തിന്റെ ഭാഗമായാണ് രാഹുലും സംഘവും ചന്ദ്രനിലേക്കു ബഹിരാകാശ വാഹനമയയ്ക്കുന്നത്.

എന്തിന്റെ കേടാണ് ഈ പയ്യന്മാർക്ക് എന്നു തോന്നുന്നുണ്ടെങ്കിലും ഒന്നുറപ്പാണ്, പയ്യന്മാർ സീരിയസാണ്. ലോകത്ത് തെരഞ്ഞെടുക്കപ്പെട്ട നാലു ടീമുകളിൽ ഒന്നാണ് രാഹുലും സംഘവും. ഇന്ത്യയിൽനിന്നുള്ള ഏക ടീമും. പയ്യന്മാർ ചില്ലറക്കാരല്ല എന്നു മനസിലാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം!
ചന്ദ്രനിലേക്ക് ബഹിരാകാശ വാഹനം അയയ്ക്കാൻ ഇസ്രോയാണ് പയ്യന്മാർക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നത്. വാഹനത്തെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതും ഇസ്രോയുടെ പേടകത്തിലാണ്. 2017 ഡിസംബറിൽ ഇസ്രോയുടെ പിഎസ്എൽവി റോക്കറ്റ് ഇൻഡസിന്റെ ചെറു വാഹനം ബഹിരാകാശത്തെത്തിക്കും.

എന്തു വിലയും നൽകി ഉദ്യമം വിജയിപ്പിക്കാനുള്ള യത്നത്തിലാണ് എൻജിനിയർമാരും എയർഫോഴ്സ് പൈലറ്റുമാരും എയ്റോസ്പേസ് എൻജിനിയർമാരും ഉൾപ്പെട്ട ഈ സംഘം. കേവലം ഒരു മത്സരത്തിനുവേണ്ടിയാണോ ഇത്രയും പങ്കപ്പാടെന്നു ചോദിച്ചാൽ അവർ ഇങ്ങനെ പറയും– കഷ്‌ടപ്പെടാതെ ഒന്നും നേടാൻ കഴിയില്ലല്ലോ. എന്തായാലും വിജയിച്ചാൽ ടീം ഇൻഡസ് നേടുക മൂന്നു കോടി ഡോളറാണ് (ഏകദേശം 205 കോടി രൂപ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.