ദാ ഇതാണ് ലോകത്ത് ആദ്യം മലിനമായ നദി
Monday, December 5, 2016 6:48 AM IST
ലോകത്ത് ആദ്യമായി മലിനീകരിക്കപ്പെട്ട നദി കണ്ടെത്തി. 7000 വർഷങ്ങൾക്കു മുമ്പ് മലിനമാക്കപ്പെട്ട നദിയാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയത്. നിയോലിതിക് മനുഷ്യരുടെ കാലത്താണ് ഈ നദി ഒഴുകിയിരുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നദിയുടെ യാതൊരു അവശിഷ്‌ടങ്ങളും ബാക്കിയില്ല.

അയിരുകളിൽനിന്ന് ചെമ്പ് നദിയിൽ വ്യാപിച്ചതാണ് മലിനീകരണത്തിനു കാരണമെന്നാണ് വിലയിരുത്തൽ. ദക്ഷിണ ജോർദാന്റെ വാദി ഫെയ്നാൻ മേഖലയിൽക്കൂടിയായിരുന്നു ഈ നദി ഒഴുകിയിരുന്നത്.
കണ്ടെത്തലുകൾ പുതിയ വിവരങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കല്ലുകളിൽനിന്നുമാറി മനുഷ്യൻ ഉപകരണങ്ങൾക്ക് ലോഹങ്ങൾ ഉപയോഗിച്ചു തുടങ്ങിയ കാലത്താണ് ഈ നദിയും ഒഴുകിയിരുന്നത്. ചെമ്പ് യുഗമെന്ന് കാലഘട്ടത്തെ വിളിക്കുന്നു.

ചെമ്പ് അയിര് കണ്ടെത്തിയതോടെ ഈ പ്രദേശത്തെ മനുഷ്യവാസം വർധിച്ചു, ചെമ്പ് ഉത്പാദനം വർധിച്ചു. മനുഷ്യൻ ഖനികൾ നിർമിച്ചു, പിന്നാലെ ചെമ്പ് ശുദ്ധീകരണശാലകളും ഫാക്ടറികളും നിർമിച്ചിരുന്നു. ബിസി 2600 കാലഘട്ടത്തിലായിരുന്നു ഈ വികസനം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയെന്ന് ഗവേഷക മേധാവിയായ പ്രഫ. റസൽ ആഡംസ് പറഞ്ഞു. കാനഡയിലെ വാട്ടർലൂ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് അദ്ദേഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.