ഒഴുകി നടക്കും ജിം, അങ്ങു പാരീസിൽ
Monday, December 5, 2016 7:00 AM IST
കടലിൽ ഒരു ചെറുകപ്പൽ ഒഴുകുന്നു. ഏതാണ്ട് 20 മീറ്റർ നീളമുള്ളതും 40–45 ആളുകളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്നതുമായ കപ്പൽ. ഇതിൽ ആരും യാത്ര ചെയ്യില്ല. കടലോളങ്ങളുടെ താളത്തിൽ ഒഴുകുന്ന ഈ കുഞ്ഞി കപ്പലിൽ ജിമ്മാണ് ഒരുക്കിയിരിക്കുന്നത്. കടലോളങ്ങളിൽ ഒഴുകി നടന്ന് മസില് പെരുപ്പിക്കുന്നത് ഒരു രസകരമായ അനുഭവമായിരിക്കുമല്ലോ.

ജിമ്മിലെ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിക്കായി സോളാർ പാനലുകൾ സ്‌ഥാപിക്കും. മാത്രമല്ല ചില വർക്കൗട്ട് മെഷീനുകളുപയോഗിക്കുമ്പോൾ മസിലുകൾ പെരുക്കുക മാത്രമല്ല വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ഒഴുകുന്ന ജിമ്മിലെ അനേകം പ്രത്യേകതകളിൽ ഒന്നുമാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.