ഫഹദും ചാക്കോച്ചനും പിന്നെ പാർവതിയും; ടേക്കോഫിന്റെ പോസ്റ്റർ എത്തി
Wednesday, December 7, 2016 6:49 AM IST
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, പാർവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എഡിറ്റർ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്കോഫ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് പോസ്റ്ററുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചാർലിക്ക് ശേഷം പാർവതി നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

പി. വി. ഷാജി കുമാറും മഹേഷ് നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം, ദുബായ്, ബാഗ്ദാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദിൽ ചിത്രീകരിക്കുന്നത്. ഇറാക്കിലെ ആഭ്യന്തര കലഹങ്ങളിൽ പെട്ടുപോകുന്ന മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.