അറിഞ്ഞോ..? നമ്മുടെ പ്രപഞ്ചം മരിക്കുന്നു!
Wednesday, December 7, 2016 8:46 AM IST
പ്രപഞ്ചത്തിനു പ്രായമായിരിക്കുന്നു. ഇനി ഏതാണ്ട് 1000 കോടി വർഷങ്ങൾ മാത്രമാണ് പ്രപഞ്ചത്തിന്റെ ആയുസ്. പ്രായാധിക്യത്താൽ ഉണ്ടാകുന്ന ക്ഷീണവും അവശതയും പ്രപഞ്ചം കാട്ടിത്തുടങ്ങിയിരിക്കുന്നു. ഇതു പറയുന്നത് ചില്ലറക്കാരല്ല, വാനനിരീക്ഷകരായ ശാസ്ത്രജ്‌ഞരാണ്.

2,00,000 നക്ഷത്രസമൂഹങ്ങളിൽ നടത്തിയ പഠനമാണ് ഇതിനാധാരം. വടക്കൻ ഓസ്ട്രേലിയയിലെ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിലെ ശാസ്ത്രജ്‌ഞരാണു പഠനം നടത്തിയത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഏഴ് ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് ഇവർ പഠനം നടത്തിയത്. 1990 മുതൽ പ്രപഞ്ചം പ്രായാധിക്യ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയെന്നതാണു പഠനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.