ജെറ്റ് വിമാനങ്ങൾക്കൊപ്പം അവരും പറന്നു; പറക്കും സ്യൂട്ടണിഞ്ഞ്; കിടിലൻ വീഡിയോ
Wednesday, December 7, 2016 9:00 AM IST
അനന്ത വിഹായസിലൂടെ മിന്നൽ വേഗത്തിൽ പറക്കുന്ന ജെറ്റ് വിമാനങ്ങൾക്കൊപ്പം കൈകൾ വിരിച്ചു പറക്കുന്ന മനുഷ്യർ... ഹോളിവുഡ് സിനിമാ രംഗമല്ല ഈ പറഞ്ഞത്. ഫ്രാൻസിലെ നീലാകാശത്ത് ആളുകൾ കണ്ട കാഴ്ചയതായിരുന്നു. ഫ്രഞ്ച് വ്യോമസേനയുടെ സഹകരണത്തോടെ എയർബോൺ ഫിലിംസാണ് ഈ സാഹസിക പറക്കലിന് ചുക്കാൻ പിടിച്ചത്. ഒരുസിനിമ ചിത്രീകരിക്കുന്നതുപോലെ വ്യക്‌തമായ തിരക്കഥയോടെ കാര്യങ്ങളെല്ലാം സംവിധാനം ചെയ്ത് നൂറോളം കാമറകളുടെ സഹായത്തോടെയാണ് ഈ ആകാശക്കാഴ്ച പകർത്തിയത്. ഡ്യൂപ്പുകളൊന്നും ഇല്ലെന്ന് മാത്രം.

ജെറ്റ് പാക്കണിഞ്ഞ മൂന്ന് വൈമാനികരുമായി രണ്ട് ഹെലിക്കോപ്റ്ററുകൾ ആകാശത്തെത്തിയതിനു ശേഷമായിരുന്നു എട്ട് ജെറ്റ് വിമാനങ്ങൾ ടേക്ക് ഓഫ് ച്തെത്. ജെറ്റ് വിമാനങ്ങൾ അകാശത്തെത്തിയതോടെ ഹെലിക്കോപ്ടറിലുണ്ടായിരുന്ന ജെറ്റ് പാക്ക് അണിഞ്ഞ മൂന്നു പേരും താഴേക്കു ചാടി വിമാനങ്ങൾക്കൊപ്പം പറക്കാൻ തുടങ്ങി. വിമാനങ്ങളെ തൊട്ടുരുമ്മിയുള്ള ’മനുഷ്യപ്പക്ഷികളുടെ’ പറക്കൽ ഒന്നു കാണേണ്ടതു തന്നെയാണ്. പറക്കൽ ദൃശ്യങ്ങളെല്ലാം യൂട്യൂബിലിട്ടതോടെ സംഭവം വൈറലായിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.