പുലിമുരുകനു ശേഷം ടോമിച്ചന്റെ പൊളിറ്റിക്കൽ ത്രില്ലർ– രാമലീല
Thursday, December 8, 2016 6:10 AM IST
മോഹൻലാലിന്റെ പുലിമുരുകൻ ഉയർത്തിയ കൊടുങ്കാറ്റിന്റെ അലകൾ അടങ്ങുംമുമ്പേ പുതിയ ചിത്രവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഇത്തവണ ദിലീപ് ചിത്രത്തിനാണ് ടോമിച്ചൻ പണംമുടക്കുന്നത്. രാമലീല എന്നു പേരിട്ടിരിക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. നവാഗതനായ അരുൺ ഗോപിയാണ് സംവിധാനം. സച്ചിയുടേതാണ് കഥ. ചിത്രത്തിൽ യുവ എംഎൽഎയുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്.

മുളകുപാടം ഫിലിംസിനായി ടോമിച്ചൻ മുളകുപാടം നിർമിച്ച പുലിമുരുകൻ മെഗാഹിറ്റിലേക്കു നീങ്ങുകയാണ്. ഒരു മാസം കൊണ്ട് നൂറുകോടി എന്ന ചരിത്രനേട്ടത്തിലെത്തിയ പുലിമുരുകന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ 127 കോടിയാണ്. മന്യംപുലി എന്ന പേരിൽ തെലുങ്കിലും ചിത്രം ഡബ് ചെയ്ത് പുറത്തിറക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.