എങ്ങോട്ടും വളയും ഈ ശരീരം: റബറു പോലുള്ള ശരീരവുമായി ആഫ്രിക്കൻ ബാലൻ
Thursday, December 8, 2016 9:22 AM IST
നട്ടെല്ലില്ലാത്തവൻ എന്നൊക്കെ പറയാറില്ലേ ഇതതാണ്. അസാമാന്യ മെയ്വഴക്കത്തോടെ ഈ ബാലൻ അഭ്യാസപ്രകടങ്ങൾ നടത്തുന്നത് കണ്ടാൽ ആർക്കും തോന്നും ഇവന്റെ ശരീരത്തിൽ അസ്‌ഥികളൊന്നുമില്ലെന്ന്. അമ്മാതിരി പ്രകടനമാണ് ചങ്ങാതി നടത്തുന്നത്. മനുഷ്യന് അസാധ്യമാണെന്ന് തോന്നുന്ന പല അഭ്യാസ പ്രകടനങ്ങളും നടത്തുന്ന ആഫ്രിക്കൻ ബാലന്റെ ദൃശ്യങ്ങൾ ആരോ ഫേസ്ബുക്കിലിട്ടതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

എന്നാൽ ഈ വിരുതന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിവായിട്ടില്ല.ഏകദേശം പത്തു വയസു തോന്നിക്കുന്ന ഈ ബാലന്റെ പ്രകടനങ്ങൾ കണ്ടാൽ ആരും തലയിൽ കൈ വെച്ചു പോകും. എങ്ങനെയെങ്കിലും ഈ കൊച്ചു പ്രതിഭയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.