ചാടിത്തോൽപിക്കാൻ ആവില്ല മക്കളേ.. ഏത് മതിലും ചാടിക്കടക്കും ഈ കുഞ്ഞൻ റോബോട്ട്
Thursday, December 8, 2016 9:35 AM IST
ഏത് ഉയരവും ചാടിക്കടക്കാൻ കഴിവുള്ള ഇത്തിരിക്കുഞ്ഞൻ റോബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ ശാസ്ത്രജ്‌ഞർ. പറക്കാനും ഓടാനും കഴിവുള്ള റോബോട്ടുകൾ അവതരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചാടാൻ കഴിവുള്ള റോബോട്ടുകളുടെ വരവ്. സാൾട്ടോ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിന് 26 സെന്റിമീറ്ററേ ഉയരുമുള്ളൂവെങ്കിലും 1.75 മീറ്ററോളം ഉയരത്തിൽ ചാടാനാകും.

കാലിഫോർണിയയിലെ ബേർക്കെലി സർവകലാശാലയിലെ ശാസ്ത്രജ്‌ഞരാണ് സാൾട്ടോ നിർമിച്ചത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് സാൾട്ടോ നിർമിച്ചിരിക്കുന്നതെന്നാണ് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഡുൻകാൻ ഹൽഡെയ്ൻ അറിയിച്ചത്.

പരീക്ഷണാടിസ്‌ഥാനത്തിൽ നിർമിച്ച സാൾട്ടോ വിജയമായതോടെ കൂടുതൽ കാര്യക്ഷമമായ റോബോട്ടുകൾ നിർമിക്കാനാണ് ശാസത്രജ്‌ഞരുടെ പദ്ധതി. ഭീമാകാരന്മാരായ റോബോട്ടുകൾ നിർമിക്കാനും പുതിയ വിദ്യയിലൂടെ സാധിക്കുമെന്ന് ശാസ്ത്രജ്‌ഞർ അറിയിച്ചു.

വീഡിയോ കാണാം..
https://www.youtube.com/embed/xvIk39rkkiU
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.