അച്ചായന്മാർ എത്തി മക്കളേ; കൊലമാസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
Friday, December 9, 2016 6:38 AM IST
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസിന്റെ മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ജയറാം തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തത്. ജയറാമിനൊപ്പം പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, സഞ്ജു ശിവറാം, ആദിൽ ഇബ്രാഹിം എന്നിവരാണ് പോസ്റ്ററിൽ എത്തുന്നത്. അവസാനമില്ലാത്ത ആഘോഷങ്ങൾ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്.

പേരുപോലെ തന്നെ ഇത് അച്ചായൻമാരുടെ കഥയാണ്. സച്ചി—സേതു കൂട്ടുകെട്ടിലെ സേതുവാണു ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്. അമല പോൾ നായികയായ അച്ചായൻസിൽ പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ ഇബ്രാഹിം, ഗ്രിഗറി തുടങ്ങി വൻ താരനിര തന്നെയുണ്ട്. രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സാജു കൊടിയൻ, മണിയൻ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. രതീഷ് വേഗയാണു സംഗീതമൊരുക്കുന്നത്. കൊച്ചി, തേനി, കമ്പം, കുട്ടിക്കാനം, ഹൈദരാബാദ് എന്നിവിടങ്ങളാണു ലൊക്കേഷനുകൾ.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും ജയറാമായിരുന്നു നായകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.