ഈ വർഷത്തെ യൂട്യൂബ് താരമായി കബാലി
Friday, December 9, 2016 9:03 AM IST
2016 അവസാനിക്കുന്നു. ഈ വർഷം യുട്യൂബിൽ തരംഗമായ സിനിമാ ട്രെയിലറുകളുടെ പട്ടിക യുട്യൂബ് ഇന്ത്യ പുറത്തുവിട്ടു. ഏറ്റവുമധികം ആളുകൾ കണ്ട ട്രെയിലറുകളിൽ ആദ്യ പത്തിൽ ഒന്നാമത് കബാലിയാണ്.

യുട്യൂബ് ഉപയോക്‌താവ് ശരാശരി എത്ര സമയം ട്രെയിലർ കണ്ടു, ഷെയറുകൾ, കമന്റ്, ലൈക്ക് തുടങ്ങിയവയൊക്കെ വിലയിരുത്തിയാണ് യുട്യൂബ് ഇന്ത്യ പട്ടിക പുറത്തുവിട്ടത്. ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റു സിനിമകൾ: ദംഗൽ, സുൽത്താൻ, എം.എസ്. ധോണി– ദ അൺ ടോൾഡ് സ്റ്റോറി, ശിവായ്, ബെഫിക്കർ, എയ് ദിൽ ഹെ മുശ്കിൽ, ഫാൻ, ഭാഗി, ഡിഷ്യൂം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.