മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു
Saturday, December 10, 2016 11:50 PM IST
ട്വന്റി ട്വന്റി എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ തിരക്കഥാകൃത്ത് ഉദയ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരങ്ങൾ ഒന്നിക്കുന്നതെന്നാണ് സൂചന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായിരിക്കുമിതെന്നാണ് സൂചന.

പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം. ഇതു പൂർത്തിയായതിനു ശേഷമായിരിക്കും ഉദയകൃഷ്ണ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിലേക്കു കടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.