കളക്ടർ ബ്രോ തിരക്കഥയെഴുതുകയാണ്! സംവിധാനം അനിൽ
Sunday, December 18, 2016 2:41 AM IST
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്ങ്സ്റ്റൺ 7000 കണ്ടി എന്നീ ചിത്രങ്ങൾക്കുശേഷം അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു കോഴിക്കോടിന്റെ സ്വന്തം കളക്ടർ ബ്രോ പ്രശാന്ത് നായർ തിരക്കഥയൊരുക്കുന്നു. പുതുമുഖങ്ങളെ അണിനിരത്തിയാണ് സംവിധായകൻ ചിത്രം ഒരുക്കുന്നത്. തന്റെ ആശയങ്ങൾ അനിൽ രാധാകൃഷ്ണമേനോനോടു പറഞ്ഞപ്പോൾ എഴുതാൻ പ്രേരിപ്പിച്ചുവെന്നു പ്രശാന്ത് നായർ പറഞ്ഞു.

സിനിമയെ ഏറെ ഇഷ്‌ടപ്പെടുന്ന കളക്ടറുടെ കരുണ എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറ്റിയ ടീമിനെ കിട്ടിയാൽ സിനിമയിൽ ഒരു കൈ നോക്കാമെന്നു മുമ്പു പ്രശാന്ത് നായർ പറഞ്ഞിരുന്നു. മുൻ ചിത്രങ്ങൾ നേടിയ വിജയം അനിൽ രാധാകൃഷ്ണ മേനോനു കളക്ടർ ബ്രോയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിനു നേടാനാകുമോയെന്നാണു പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.