ഗപ്പിക്കു ശേഷം ജോൺ പോൾ നിവിൻ പോളിക്കൊപ്പം
Thursday, December 22, 2016 7:22 AM IST
ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തതയുമായി വെള്ളത്തിരയിലെത്തിയ ഗപ്പിക്കു ശേഷം നിവിൻ പോളിയെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ ജോൺപോൾ ജോർജ്. 2017 പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും ജോൺ പോളാണ്.

നിവിന്റെ കഥാപാത്രത്തെക്കുറിച്ച് താൻ ഇപ്പോഴേ ഒന്നും പറയുന്നില്ലെന്നും നിവിൻ ഇതുവരെചെയ്തിട്ടുള്ളവയിൽനിന്നേറെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും തന്റെ സിനിമയിലേതെന്നും ജോൺപോൾ അറിയിച്ചു. ഫ്രെബ്രുവരിയിൽ തിരക്കഥപൂർത്തിയാക്കിയ ശേഷം ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.