ജീവൻ പണയംവച്ച് യുവാക്കൾ ക്രിസ്മസ് ട്രീയൊരുക്കിയത് പർവത ശിഖിരത്തിൽ; കിടിലൻ ചിത്രങ്ങൾ
Friday, December 23, 2016 9:09 AM IST
ചിലർക്ക് സാഹസികതയാണെല്ലാം. ഓരോ നിമിഷവും സാഹസിക രംഗങ്ങൾകൊണ്ട് നിറച്ചില്ലെങ്കിൽ ജീവിതം വിരസമാവുന്നതായി തോന്നും ഇവർക്ക്. അമേരിക്കയിലെ രാജ്യമായ ഉട്ടയിലെ മോബ് നഗരത്തിലുള്ള മൂന്ന് യുവാക്കൾക്ക് ബോറടിച്ചപ്പോൾ ഒരു തോന്നൽ... ക്രിസ്മസ് ഒക്കെയല്ലേ വരുന്നത്, അക്കാണുന്ന പർവത്തിന്റെ തുമ്പു കണ്ടാൽ നല്ലൊരു ട്രീ പോലുണ്ട്. അതങ്ങ് അലങ്കരിച്ചെടുത്താലോ...?

പിന്നെ ഒട്ടും താമസിപ്പിച്ചില്ല മാല ബൾബുകളും തോരണങ്ങളും സർവസാന്നാഹങ്ങളുമായി മുവർസംഘം 300 അടി ഉയരത്തിലുള്ള മല കീഴടക്കി. നേരെചൊവ്വേ നിൽക്കാൻ പോലും സൗകര്യമില്ലാത്ത തുഞ്ചത്താണ് പയ്യൻമാർ ജനറേറ്റർ സഹിതം ട്രീയൊരുക്കിയത്. കാലൊന്നു വഴുതിയാൽ വാ പിളർത്തി കാത്തിരിക്കുന്ന മരണത്തെ വെല്ലുവിളിച്ചായിരുന്നു ഡെയർഡെവിൾ സംഘാംഗങ്ങളായ യുവാക്കളുടെ ക്രിസ്മസ് ആഘോഷം. ഇതിനോടകം തന്നെ യുവാക്കളുടെ സാഹസിക ട്രീയൊരുക്കൽ രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.