അനിൽ രാധാകൃഷ്ണമേനോൻ ചിത്രത്തിൽ നൈല ഉഷ
Saturday, December 24, 2016 10:24 AM IST
കുഞ്ഞനന്തൻറെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ നൈല ഉഷ അനിൽ രാധാകൃഷ്ണ മേനോൻറെ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. 2017ൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നതായും സൂചനയുണ്ട്. തൃശൂർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. നെടുമുടി വേണു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ടിവി ചാനലിലെ റിയാലിറ്റി ഷോയിലെ അവതാരകയാണ് ഇപ്പോൾ നൈല ഉഷ. റേഡിയോ ജോക്കിയായിരുന്ന നൈല ഉഷ മമ്മൂട്ടിയുടെ ജോടിയായാണ് സിനിമാരംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.