സോഷ്യൽ മീഡിയയെ ചിരിപ്പിച്ച് പാണ്ടയുടെ വികൃതികൾ
Sunday, December 25, 2016 10:15 AM IST
മൃഗങ്ങൾക്കുമാകാം വിനോദനൊക്കെ. ഒരു മഞ്ഞുമനുഷ്യനെ കളിക്കൂട്ടിന് കിട്ടിയ സന്തോഷത്തിൽ ഭീമൻ പാണ്ട കാട്ടിക്കൂട്ടിയ പരാക്രമങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോഴത്തെ ചിരിവിഷയം. കാനഡയിലെ ടൊറന്റോ മൃഗശാലയിലുള്ള ഡാമാവോ എന്ന ഭീമൻ പാണ്ടയാണ് ചിരിയുണർത്തിയത്.

മഞ്ഞുകൊണ്ടു മനുഷ്യരൂപം നിർമിച്ചു കൊടുത്ത മൃഗശാല അധികൃതർ പാണ്ടയറിയാതെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മഞ്ഞുമനുഷ്യനെ കണ്ടപാടെ ചുറ്റും നടന്നുനടന്ന് നോക്കിയ പാണ്ട പതുക്കെ അതിലേക്ക് വലിഞ്ഞുകയറി. അങ്ങനെ ഉച്ചിയിൽ വരെയെത്തി. ഏങ്ങനെയെങ്കിലും മഞ്ഞുമനുഷ്യനെ തകർക്കാൻ ഉറച്ച പാണ്ട പലപ്രാവശ്യം അടിതെറ്റി വീഴുകയും ചെയ്തു. മനുഷ്യൻ തന്നെ ഉരുട്ടിയിട്ടതാണെന്നുള്ള മട്ടിൽ കലിപ്പ് കയറിയ പാണ്ട വീണ്ടും മഞ്ഞിനോട് പരാക്രമം നടത്തുന്നതെല്ലാം വീഡിയോയിൽ കാണാം...
https://www.youtube.com/embed/iIAO4Htzn8M
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.