അപരിചിതരായ ആയിരക്കണക്കിന് അതിഥികൾക്കൊപ്പം റൂബിയുടെ പിറന്നാൾ ആഘോഷം
Wednesday, December 28, 2016 8:49 AM IST
തന്റെ പിറന്നാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരെ കണ്ട് റൂബി ഇബാറ ഗ്രേഷ്യ എന്ന പതിനഞ്ചുകാരി ശരിക്കും ഞെട്ടിപ്പോയി. തനിക്കും കുടുംബത്തിനും ഒരു പരിചയവുമില്ലാത്ത ഇവരെയൊക്ക ആരാ വിളിച്ചു വരുത്തിയത്. ഇൻവിറ്റേഷൻ കാർഡ് ഇല്ലാത്തവരൊക്കെ ഇറങ്ങിപ്പോകൂ... എന്നൊക്ക പറയാൻ റൂബിക്ക് തോന്നിയതാണ.് എന്നാൽ കാര്യങ്ങളെല്ലാം അറിയാമായിരുന്നുതുകൊണ്ട് ഒന്നും മിണ്ടിയില്ല. ആളുകളുടെ ബഹളങ്ങളും ആരവങ്ങളും മൊബൈൽ ഫോൺ കാമറകളിലുള്ള ഫോട്ടയെടുക്കലുകളുമെല്ലാം റൂബി സഹിച്ചു. തന്റെ അച്ഛനെ കരുതിമാത്രം.

മെക്സിക്കോയിലെ സാൻലൂയീസ് പൊടോസിയിലെ ഒരു ഗ്രാമമായ ലോജോയിയിലെ വ്യവസായിയായ ഇബാറക്ക് പറ്റിയ ചെറിയൊരബദ്ധത്തിന്റെ പേരിലാണ് മകൾ റൂബി തന്റെ 15–ാം പിറന്നാൾ ദിനത്തിൽ പോലും അസ്വസ്‌ഥയാകേണ്ടിവന്നത്. തന്റെ മകളുടെ പിറന്നാൾദിനാഘോഷച്ചടങ്ങിലേക്ക് ’ഏവരെയും’ ക്ഷണിച്ച് കൊണ്ട് ഇബാറ യൂട്യൂബിലിട്ട് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. വീഡിയോ ക്ഷണം പെരുത്തിഷ്ടമായ പലരും ഇനി എന്തൊക്കെ സംഭവിച്ചാലും ശരി, റൂബിയുടെ പിറന്നാൾ കൂടിയിട്ടേ കാര്യമുള്ളൂ എന്ന് തീരുമാനിക്കുകയും ചെയ്തു. 13 ലക്ഷത്തോളം പേരാണ് പിറന്നാളിനു വരുമെന്ന് അറിയിച്ചത്.

പല മെക്സിക്കൻ വിമാനക്കമ്പനിക്കളും റൂബിയുടെ പിറന്നാൾ ദിന യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കൂടിയായപ്പോൾ റൂബിയുടെ പിറന്നാളിനെത്തിയത് ജനസഹസ്രങ്ങൾ. നിരവധി പോലീസുകാരെത്തിയാണ് കുഞ്ഞുഗ്രാമത്തിലെ വാഹന ഗതാഗതം നിയന്ത്രിച്ചത്. എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയാണ് കരുതിയിരുന്നത്. തുടക്കത്തിൽ അൽപ്പം അസ്വസ്‌ഥതയൊക്കെ റൂബി പ്രകടിപ്പിച്ചിരുന്നെങ്കിലും വിവിധ മേഖലകളിൽ നിന്നെത്തിയ ആളുകളുടെ ആവേശം കണ്ട് റൂബിക്കും സന്തോഷമായി. ആളുകൾക്കൊപ്പം നിന്ന് സെൽഫിയെടുക്കാനും ഗ്രൂപ്ഫിയെടുക്കാനും തയാറായ റൂബി രാത്രി വൈകിയും അതിഥികൾക്കൊപ്പം നൃത്തം ചവിട്ടാനും മറന്നില്ല.

ചിത്രങ്ങൾ കാണാം:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.