ഹാർവാർഡ് സ്കൂളിൽ പ്രവേശനം നൽകിയില്ല; കെഎഫ്സിയിൽ ജോലി നിഷേധിച്ചു: എന്നിട്ടും ’ആലിബാബ’ ശതകോടീശ്വരൻ
Monday, January 2, 2017 10:09 AM IST
പരാജയങ്ങളിലും പ്രതിസന്ധികളിലും തളർന്നിരിക്കുന്നവർ ജാക് മായെ മാതൃകയാക്കണം. അത്രമേൽ കയ്പേറിയ ജീവിതാനുഭവങ്ങളാണ് ഈ വൻ വ്യവസായി തരണം ചെയ്തത്. ഇന്നിപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ ശൃംഖലകളിലൊന്നായ ആലിബാബ ഗ്രൂപ്പിന്റെ തലപ്പത്തിരിക്കുമ്പോഴും വന്ന വഴി മറക്കുന്നില്ല ജാക് മാ.

തന്റെ പോരാട്ട കഥകൾ ജാക്മ തന്നെ തന്നെ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലോകമെമ്പാടും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. 10 പ്രാവശ്യം ശ്രമിച്ചിട്ടും ഹാർവാർഡ് സാമ്പത്തിക സ്കൂളിലെ പ്രവേശനം ജാക് മായ്ക്ക് നിഷേധിക്കപ്പെട്ടു. കെഎഫ്സി റസ്റ്ററന്റിൽ ജോലിക്കായി ഇന്റർവ്യൂവിന് പോയെങ്കിലും ജാക് മാ ഒഴികെ ബാക്കിയുള്ള ഉദ്യോഗാർഥികൾക്കെല്ലാം അവിടെ ജോലി കിട്ടി. എന്നാൽ അതിലൊന്നും തളർന്നിരിക്കാൻ ജാക് മാ തയ്യാറായിരുന്നില്ല. പിന്നെയും പോരാടി വിജയങ്ങൾ കരസ്‌ഥമാക്കി ഈ ചൈനീസ് വ്യവസായി.

2015 ൽ വേൾഡ് ഇക്കണോമിക് ഫോറം സംഘടിപ്പിച്ച ഒരു ചടങ്ങിൽ ജാക് മാ സംസാരിക്കുന്നതിന്റെ ഈ ദൃശ്യങ്ങൾ ഒരു കോടിയിലധികം പേരാണ് കണ്ടിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.