കബാലിയിൽ നിന്ന് ഒഴിവാക്കിയ ആ രംഗങ്ങൾ ഇതാ
Tuesday, January 3, 2017 7:01 AM IST
ആരാധക മനസുകളിൽ തരംഗമുണർത്തിയ രജനികാന്ത് ചിത്രം കബാലിയിൽ നിന്ന് ഒഴിവാക്കിയ രംഗങ്ങൾ പുറത്തു വിട്ടു. രജനിയുടെ ആരാധകർക്ക് പുതുവത്സര സമ്മാനമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്ന് കബാലിയുടെ നിർമ്മാതാവ് കലൈപുലി എസ്.താണു ട്വിറ്ററിലൂടെ അറിയിച്ചു.

പല കാരണങ്ങളാൽ ചിത്രത്തിൽ നിന്നു ഡിലീറ്റ് ചെയ്ത അഞ്ചു രംഗങ്ങളാണ് ആരാധകർക്ക് വേണ്ടി പുറത്തുവിട്ടിരിക്കുന്നത്. വലിയ വിജയം നേടിയ കബാലിക്കു ശേഷം പാ രഞ്ജിതിന്റെ സംവിധാനത്തിൽ മറ്റൊരു രജനി ചിത്രം കൂടി യാഥാർഥ്യമാകുകയാണ്. രജനിയുടെ മരുമകൻ ധനുഷാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഇവയാണ് ഒഴിവാക്കിയ രംഗങ്ങൾ:









Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.