ആകാശക്കുരുവികളുടെ കലാവിരുത് കണ്ടോളൂ...
Tuesday, January 3, 2017 7:02 AM IST
ആരും വിസ്മയിച്ച് പോകുന്ന കലാപ്രകടനമാണ് സ്പെയിനിലെ ലോഗ്റോനോ നഗരത്തിന്റെ നീലാകാശത്ത് അരങ്ങേറിയത്. ക്രിസ്മസ് പ്രമാണിച്ച് കരിമരുന്ന് പ്രകടനത്തെ വെല്ലുന്ന ആകാശക്കാഴ്ച സമ്മാനിച്ചതാരെന്ന് അറിയുമോ... ചെറുവിരലിനോളംമാത്രം വലിപ്പമുള്ള ആകാശക്കുരുവികൾ!

സ്റ്റാർലിംഗ്സ് എന്നറിയപ്പെടുന്ന ആയിരക്കണക്കിന് കുരുവികളാണ് സൂര്യാസ്തമയ വേളയിൽ പടിഞ്ഞാറൻമാനത്ത് കലാപ്രകടനം നടത്തിയത്. നിമിഷങ്ങൾക്കുള്ളിൽ പലരൂപങ്ങളായി മാറി മറിയുന്ന തരത്തിലായിരുന്നു കുരുവികളുടെ പ്രകടനം. യുറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മേഖലകളിൽ കണ്ടുവരുന്ന സ്റ്റാർലിംഗ്സ് കുരുവികൾ വെറുതെ വിനോദത്തിനല്ല ഇങ്ങനെ ആകാശത്ത് ഒത്തുകൂടുന്നതെന്നാണ് പക്ഷി നീരീക്ഷകർ പറയുന്നത്.

ശത്രുക്കളുടെ ആക്രമണ ഭീഷണിയുള്ളപ്പോഴോ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന എന്തെങ്കിലും സംഭവിക്കുമ്പോഴോ ആണ് കുരുവികൾ ഇങ്ങനെ ഒത്തുകൂടുന്നതത്രേ. മാർക്കോ കാംപസാസ് എന്ന സ്പെയിൻ സ്വദേശി തന്റെ കാമറയിൽ പകർത്തിയ കുരുവികളുടെ ആകാശചാരുത സാമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.