മെക്സിക്കൻ അപാരതയുടെ ചിത്രീകരണം പൂർത്തിയായി
Tuesday, January 3, 2017 7:12 AM IST
ടോം ഇമ്മട്ടിയുടെ ആദ്യത്തെ സംവിധാന സംരംഭം ഒരു മെക്സിക്കൻ അപാരതയുടെ ചിത്രീകരണം പൂർത്തിയായി. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ഈ വർഷം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണു ചിത്രത്തിൽ ടൊവിനോ അഭിനയിക്കുന്നത്.

പഴയകാല കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം രൂപേഷ് പീതാംബരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീരജ് മാധവ്, ഗായത്രി സുരേഷ് എന്നിവരാണു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. ജൂഡ് ആന്റണി ജോസഫാണു ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.