ജയലളിതയുടെ ജീവിതം സിനിമയാകുന്നു
Friday, January 6, 2017 1:14 AM IST
ചെന്നൈ: സിനിമാരംത്തും രാഷ്ര്‌ടീയത്തിലും വ്യക്‌തിമുദ്ര പതിപ്പിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. തെലുങ്ക് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയുമായ ദാസരി നാരായണ റാവുവാണ് ചിത്രം നിർമിക്കുന്നത്. അമ്മ എന്ന പേരിട്ടിരിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കഥയും തിരക്കഥയും തയാറായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

രമ്യാകൃഷ്ണൻ, തൃഷ, സിമ്രാൻ, ഹേമമാലിനി എന്നിവരിലാരെങ്കിലുമാകും സിനിമയിലെ ജയലളിത എന്നാണ് അറിയുന്നത്. സിനിമ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് തന്റെ കണക്കുകൂട്ടൽ എന്ന് നാരായണറാവു ചെന്നൈയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.