ഇഷ്‌ടപ്പെട്ട ട്യൂണ മീൻ സ്വന്തമാക്കാൻ ജാപ്പനീസ് വ്യവസായി മുടക്കിയത് നാലുകോടിയിലധികം രൂപ
Sunday, January 8, 2017 2:08 AM IST
മലയാളികൾക്ക് പോറോട്ടയും ബീഫും പോലെ പ്രിയകരമാണ് ജപ്പാൻകാർക്ക് ട്യൂണ മീൻ. ആഘോഷവേളകൾ രുചികരമാക്കാൻ ജപ്പാൻകാർക്ക് ട്യൂണ മീനുകൾ കൂടിയേതീരു. ഇഷ്‌ടപ്പെട്ട ഭീമൻ ബ്ലൂഫിൻ ട്യൂണ സ്യന്തമാക്കാൻ 6,32,000 ഡോളർ (ഏകദേശം 4.2 കോടി രൂപ) മുടക്കിയ ജാപ്പനീസ് വ്യവസായിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.

പുതുവത്സര ദിനത്തോടനുബന്ധിച്ച് ജപ്പാനിലെ സുക്കിജിയിൽ നടത്തിയ ലേലത്തിലാണ് കിയോഷി കിമുറാ എന്ന വ്യവസായി ഭീമൻ ട്യൂണ സ്വന്തമാക്കിയത്. 212 കിലോഗ്രാം ഭാരമുള്ള ബ്ലുഫിൻ ട്യൂണയാണ് വ്യവസായി മോഹവില കൊടുത്ത് വീട്ടിൽ കൊണ്ടുപോയത്. ജപ്പാനിൽ ഹോട്ടൽ ശൃംഖലയുള്ള കിയോഷി തന്നെയാണ് മിക്കവർഷങ്ങളിലും പുതുവത്സരം പ്രമാണിച്ചു നടത്തുന്ന ട്യൂണ ലേലത്തിൽ വിജയിക്കാറുള്ളതും.

ലോകത്തിൽ ട്യൂണ മീനുകൾ കുടുതൽ കഴിക്കുന്നത് ജപ്പാൻകാരാണെന്നാണ് വിവിധ പരിസ്‌ഥിതി സംഘടനകളുടെ കണ്ടെത്തൽ. ഹോട്ടലുകളിലേക്കായും മറ്റുമുള്ള അമിതോപയോഗം മൂലം ട്യൂണ മീനുകൾ വംശനാശ ഭീഷണിയിലുമാണ്. പക്ഷെ ഇതൊന്നും പറഞ്ഞ് ജപ്പാൻകാരെ പിന്തിരിപ്പിക്കാൻ നോക്കെണ്ടാട്ടോ..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.