നിവിൻപോളി ചിത്രം: വിശദീകരണവുമായി മാർട്ടിൻ പ്രക്കാട്ട്
Sunday, January 8, 2017 3:17 AM IST
നിവിൻ പോളിയെ നായകനാക്കി ചിത്രമെടുക്കുന്നതായുള്ള വാർത്തകൾ നിഷേധിച്ച് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്. അത്തരത്തിലുള്ള ഒരു ചർച്ചകളും ഇതുവരെ നടന്നിട്ടില്ലെന്നും നിവിനെ നായകനാക്കി ഉടനെ ഒരു പ്രോജക്ട് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിവിനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് ചിത്രം വരുന്നതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്ത ചാർലിയാണ് തൊട്ടുമുമ്പ് മാർട്ടിൻ പ്രക്കാട്ടിന്റേതായി പുറത്തിറങ്ങിയ ചിത്രം. ചാൽലിയിലൂടെ സംസ്‌ഥാന സർക്കാരിന്റെ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.